Thursday, March 6, 2014

on Leave a Comment

Chila Kettarivukal ചില കേട്ടറിവുകള്‍

ചില കേട്ടറിവുകള്‍: പ്രണയിനികള്‍ ഹൃദയത്തില്‍ വീഞ്ഞും  അധരങ്ങളില്‍ മുന്തിരി നീരും സൂക്ഷിക്കുന്നു  അവരുടെ കണ്ണുകള്‍ നിഗൂഡമായ  സ്വപ്നങ്ങളിലേയ്ക്കുള്ള തുരങ്കങ്ങള്‍...



 പ്രണയിനികള്‍ ഹൃദയത്തില്‍ വീഞ്ഞും 
അധരങ്ങളില്‍ മുന്തിരി നീരും സൂക്ഷിക്കുന്നു 
അവരുടെ കണ്ണുകള്‍ നിഗൂഡമായ 
സ്വപ്നങ്ങളിലേയ്ക്കുള്ള തുരങ്കങ്ങള്‍ ആണ്
അതുവഴി ഋതു ഭേദങ്ങള്‍ അറിയാതെ
യാത്ര ചെയ്തവരത്രെ കാമുകന്മാര്‍ ....

പ്രണയിനികള്‍ മൊഴികളില്‍ സ്നേഹവും
ചലനങ്ങളില്‍ മഴവില്ലും തീര്‍ക്കുന്നു
അവരുടെ ശിരോ വസ്ത്രങ്ങള്‍ക്ക് താഴെ
കുടമുല്ലയും പനിനീര്‍ പൂക്കളും സുഗന്ധം നിറയ്ക്കുന്നു
അതില്‍ മുങ്ങി മയങ്ങി
നിദ്ര നഷടപെട്ടവരത്രേ കാമുകന്മാര്‍.....

പ്രണയിനികളുടെ സ്വപ്‌നങ്ങള്‍ സ്വര്‍ണ ഖനികളും
നെടുവീര്‍പ്പുകള്‍ മരുഭൂവിലെ ശീത കാറ്റും ആണ്
അവരുടെ നിശബ്ദതയില്‍ പോലും
ഹൃദ്യമായൊരു കവിത വിരിയുന്നു
അതിന്റെ വൃത്തവും അതിന്നറ്റവും
തേടി നടന്നവരത്രേ കാമുകന്മാര്‍.....

പ്രണയിനികള്‍ സ്നേഹത്തില്‍ ആകാശവും
കാമത്തില്‍ അലയാഴിയുമാണ്
അവരുടെ നീളന്‍ പാവാടയുടെ അലുക്കുകള്‍
മൂര്‍ച്ചയുള്ള മോഹങ്ങളാല്‍ തീര്‍ത്തിരിക്കുന്നു
അത് കൊണ്ട് ഹൃദയം മുറിഞ്ഞു
വേദനിച്ചു ചിരിച്ചവരത്രേ കാമുകന്‍മാര്‍




Written by


on Leave a Comment

നീ എനിക്ക് മനോഹരമായ ഒരു പ്രണയവും തീവ്രമായ വിരഹവും ...



നീ എനിക്ക് മനോഹരമായ 

ഒരു പ്രണയവും 

തീവ്രമായ വിരഹവും 

സമ്മാനിച്ചു 

നമ്മുടെ പ്രണയ കാലത്ത് 

പൂത്തുലഞ്ഞ വസന്തങ്ങൾ 

വിരഹത്തിന്റെ 

വേനലിൽ കരിഞ്ഞു പോയി 

എങ്കിലും 

അവഗണനയുടെ 
മുള്ള് വേലിക്കിപ്പുറം
ഓർമ്മയുടെ നേർത്ത
കൈത്തിരിയുമായി
ഞാൻ നിന്നെ
സ്നേഹിച്ചു
കൊണ്ടേയിരുന്നു
ഒരിക്കൽ നീ
എന്റെ പ്രണയത്തിനെ
തിരിച്ചറിയുമെന്ന
വ്യാമോഹവുമായി
നീ കീറിക്കളയും വരെ
എന്റെ ജീവിത താളിൽ
നിന്റെ ചിത്രം വരച്ചും
നിനക്കായി
കവിതകൽ രചിച്ചും
Written by


.: നീ എനിക്ക് മനോഹരമായ ഒരു പ്രണയവും തീവ്രമായ വിരഹവും ...: നീ എനിക്ക് മനോഹരമായ  ഒരു പ്രണയവും  തീവ്രമായ വിരഹവും  സമ്മാനിച്ചു  നമ്മുടെ പ്രണയ കാലത്ത്  പൂത്തുലഞ്ഞ വസന്തങ്ങൾ  വിരഹത്തിന്റെ  വേനലിൽ കരിഞ്ഞു...



Search for Jobs
Location (optional)
Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend