Friday, September 26, 2014

on Leave a Comment

Kavitha by Anil Kuriyathi കവിത അനില്‍ കുരിയാത്തി

കവിത - അനില്‍ കുരിയാത്തി
==========================
ഹൃദ്യമൊരു സങ്കല്‍പ്പത്തെ
ഞാനൊരിക്കല്‍
കവിതയെന്നു വിളിച്ചു ,
വിളികേട്ടില്ല.....
മൂര്‍ത്തമായൊരു ആശയത്തെ
പിന്നൊരിക്കലും
അത് കേട്ടതായി പോലും
ഭാവിച്ചില്ല ....
താള നിബദ്ധമായൊരു
താരാട്ടിനെ പിന്നെപ്പോഴോ
കവിതയെന്നു വിളിച്ചിട്ടു
തിരിഞ്ഞു നോക്കിയില്ല .....
ബിംബങ്ങളും ,
വൃത്തവുമുള്ളോരു
ഭ്രമണ ഗീതികയെ
കവിതയെന്നു വിളിച്ചു..
ഒന്ന് ചിരിച്ചു കൂടിയില്ല
കരളു പറിച്ചെടുത്തു പോയ
കാമിനിയുടെ കണങ്കാലില്‍
ചുംബിച്ചു ചുംബിച്ചു
ചിരിച്ചെന്നെ കളിയാക്കിയ
പൊന്നിന്‍
ചിലമ്പൊലി നാദത്തെ
കവിതേ .എന്ന്
കരഞ്ഞു വിളിച്ചിട്ടും ..
സഹതപിച്ചുപോലുമില്ല ....
ഹൃദ്യമൊരു സങ്കല്‍പ്പത്തെ
മൂര്‍ത്തമൊരു ആശയമാക്കി
താളനിബദ്ധമൊരു
താരാട്ടില്‍ കോര്‍ത്തതിലെ
ബിംബങ്ങളെ
വൃത്തത്തില്‍ തളച്ചു
പ്രണയത്തില്‍ ചുട്ടെടുത്തെപ്പോള്‍
ഹൃത്തിലൊരു കനക ചിലമ്പൊലി മേളം .....
ഇതാണത്രേ കവിത എന്ന് 

Written by Anil Kuriyathi അനില്‍ കുരിയാത്തി

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend