Thursday, May 29, 2014

on Leave a Comment

Deepa Mohan Creativity ഒരു കുഞ്ഞു രോദനം കവിത - ദീപ മോഹന്‍

ഒരു കുഞ്ഞു രോദനം


അമ്മേ .........
മാറത്തു ചേർത്ത്
നീ നടന്നപ്പോഴോന്നും
ഞാൻ അറിഞ്ഞിരുന്നില്ല
നിന്നെ ഭ്രമിപ്പിക്കുന്ന
ഒരു മോഹത്തിനായ്
എന്നെ നീ ബലി
അർപ്പിക്കുമെന്ന്


ഓളങ്ങൾ അകന്ന
കുളക്കരയിൽ
എന്നേയുമെടുത്തു
നീ നിന്നപ്പോഴോന്നും
ഞാൻ അറിഞ്ഞിരുന്നില്ല
ഇനിയൊരിക്കലും
നിന്റെ ഗന്ധം
അറിയാൻ കഴിയാത്ത
ഇരുൾ നിറഞ്ഞ
കയത്തിലേയ്ക്ക്
നീ എന്നെ
വലിച്ചു എറിഞ്ഞിടുമെന്നു

അമ്മേ..
നീ അറിയുന്നില്ലേ
കരളിൽ തിര തല്ലുന്ന
വാത്സല്യ കടലുമായി
ഒരു കുഞ്ഞു മുഖത്തിന്റെ
ഉടമയവാൻ
കൊതിച്ചിരിക്കുന്ന
നൂറായിരം
സ്ത്രീ ഹൃദയങ്ങളുടെ
നൊമ്പരങ്ങൾ

നിന്റെ കണ്ണുകളിൽ
ഞാൻ തന്ന
കുഞ്ഞു ഉമ്മകൾ
ഓർത്തെങ്കിലും
മരണത്തിന്റെ
കൈകളിലേയ്ക്ക്
എറിഞ്ഞിടാതെ
വഴിയോരത്ത്
നിനക്കെന്നെ
ഉപെക്ഷിക്കാമായിരുന്നല്ലൊ

പ്രബുദ്ധ മലയാളമേ
നീതി പീഠങ്ങളെ
എന്നമ്മയെ
നിങ്ങൾ
കല്ലെറിയാതിരിക്കുക
ഞാൻ നുകര്ന്ന
അമ്മിഞ്ഞയുടെ
പാൾ മണം
മരിച്ചിട്ടും പോയിട്ടില്ല
എന്നിൽ നിന്നും
അവളുടെ കവിളിൽ
ഉമ്മ വെച്ച്
എന്റെ കൊതി
തീർന്നിട്ടുമില്ല

അമ്മേ
ഇരുട്ടാണിവിടെ
കൂരിരുൾ
എനിക്ക് പക്ഷെ
പേടിയില്ല
ദംഷ്ട്രകൾ
വളര്ന്ന
നിന്റെ മുഖത്തെയാണ്
എനിക്ക് ഭയം

അമ്മേ
എന്നിട്ടും
എനിക്ക്
നിന്നെ
ഇഷ്ടമാണ്
ഒരുപാട്
ഒരു പാട് ...

 by

Thursday, May 22, 2014

on Leave a Comment

Sithila Chithrangal Poem Pavithran Kannapuram ശിഥില ചിത്രങ്ങൾ കവിത പവിത്രന്‍ കണ്ണപുരം

 

ശിഥില ചിത്രങ്ങൾ കവിത - പവിത്രന്‍ കണ്ണപുരം

പണിയേറെയും ബാക്കി -
കിടക്കുമൊരു വീട് ;
വീടിന്റെയുമ്മറത്താരെയോ -
കാത്തുനിൽക്കുന്നൊരമ്മ !


കാലത്തിൻ കുത്തൊഴുക്കുക -
ളറിയാതിടറുന്നമാറിൽ
ചേർന്നൊരുപൈതൽ
ശാന്തമായുറങ്ങുന്നു !

മൂകമായ് മൂവന്തിക്കു -
മുത്തശ്ശികൊളുത്തിയ
സ്നേഹനാളവും കാറ്റിൽ
ഉലഞ്ഞുപൊലിഞ്ഞുപോയ്‌ !

പാതിരാപ്പൂക്കൾ ചിരി -
മറന്ന രാവും,സൂര്യ -
കാന്തികൾമിഴിപൂട്ടി -
നിൽക്കുന്നപ്രഭാതവും;

ദുരന്തംമാത്രം കതിരിട്ടു -
നിൽക്കുമീമണ്ണിൽ;
മൃതമോഹങ്ങൾപേറി
പദയാത്ര തുടരുമ്പോൾ;

അകലെ മേഘക്കീറിൻ
ശവവസ്ത്രത്തിൽനിന്നും
ഒരു വെണ്‍താരം വ്യർത്ഥ -
സ്വപ്നമായ്പ്പതിച്ചുവോ ?

കറുകത്തുമ്പിൽ കാലം-
ചൂടിച്ച തൂമുത്തിന്റെ
കവിളിൽ തുടിയ്ക്കുന്നു
ദുഃഖസാന്ദ്രമാം കാവ്യം !
 

Monday, May 19, 2014

on Leave a Comment

Postmortem പോസ്റ്റ്മോര്‌ട്ടം by Meghanad Nhalil Edavalath

വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
എന്ന് എഴുത്തച്ഛന്റെ ഗാന്ധാരി വിലപിച്ചത്
ത്രേതായുഗത്തിലായിരുന്നിരിക്കണം....

നല്ലമരതകക്കല്ലിനോടൊത്തൊരു മാരന്‍
കല്യാണരൂപനോ
കുമാരനോ മനോഹരനോ ആയി കലിയുഗ
ഗാന്ധാരിക്ക് ഒരിക്കലും തോന്നുകില്ല.......

കയ്യിലിരിപ്പ് മാത്രം കാരണം അഹിംസാവാദികളും
വിപ്ലവകാരികളും ശൊണിതമണിഞ്ഞ്
കിടക്കുമ്പോള്‍ അവനവനര്‍ഹതേ അര്‍ഹതി
എന്ന സൂത്രവാക്യമാണു ഇവിടെ സത്യമാകുന്നത്

അധികാരത്തിന്റെ ചെങ്കോലും കിരീടവും
കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്ത് തോന്ന്യാസവും
കാണിക്കാമെന്ന ഗര്‍വ്വിനേറ്റ തിരിച്ചടികൂടിയാണീ
കുഴിവെട്ടിമൂടല്‍......

ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച അഹിംസാക്കാരും
മൂന്ന് പതിറ്റാണ്ട് ആ കര്‍മം ബംഗാളില്‍ അനുഷ്ടിച്ച
വിപ്ലവകാരികളും ഒരേപോലെ തൂത്തെറിയപ്പെട്ടു....
ജനം ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു
പരാജിതര്‍ക്കൊഴികെ ബാക്കിയാര്‍ക്കും ഇക്കാര്യത്തെക്കുറിച്ച്
ഒരു ശങ്കയുമില്ലായിരുന്നു.....രാജാവ് നഗ്നന്‍ മാത്രമല്ല ഭഗ്നനും
കൂടിയാണെന്ന തിരിച്ചറിവാണീ സദ്കര്‍മ്മത്തിന്റെ പ്രേരണ...

ഇനി പോസ്റ്റ്മോര്‍ട്ടമാണു..
വര്‍ഗീയതയുടെ താത്ക്കാലിക വിജയം
കിട്ടേണ്ടവോട്ടുകള്‍ മുഴുവന്‍ കിട്ടിയില്ല
കിട്ടിയ വോട്ട് തികഞ്ഞില്ല....ന്യൂനപക്ഷത്തിനിടയിലെ ഭീതി
ഭൂരിപക്ഷത്തിന്റെ ഏകോപനം.....കുത്തകകളുടെ
കുണ്ടികുലുക്കം....കോപ്പ്

കയ്യിലിരിപ്പ് മോശായിരുന്നു.....അണ്ണാ...അമ്മാ പറ്റിപ്പോയി
മന്നിക്കണം.....ലേലു അല്ലു...ലേലു അല്ലു
ഇനിയാവര്‍ത്തിക്കില്ല തെറ്റ് തിരുത്താം
ഇങ്ങിനെയൊന്നും ഇവരില്‍ നിന്ന് പ്രതീക്ഷിക്കണ്ട
വ്യാഖ്യാനിച്ച് വെറുപ്പിക്കനാണു നിയോഗം
ദര്‍ഭപുല്ല് പറിച്ചെയ്ത് യാദവകുലം മുടിഞ്ഞപോലെ
അഹങ്കാരത്തിന്റെ ദര്‍ഭപുല്ല്കൊണ്ട് ഈ കുലങ്ങള്‍ മുടിയും

ചരിത്രത്തിന്റെ ചവറ്റുകുട്ടയ്ക്ക് നല്ല ബലമുള്ള
അടപ്പുണ്ട്...... അല്ലാതിരുന്നെങ്കില്‍ ഈ അഴുകിയ
ജഡങ്ങളുടെ നാറ്റംകാരണം ഇവിടം വാസയോഗ്യമല്ലാ
തായി മാറുമായിരുന്നു....

Author

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend