Friday, October 24, 2014

on Leave a Comment

Jeevitham by Deepa Mohan ജീവിതം - ദീപ മോഹന്‍

ജീവിതം - Jeevitham

എന്റെ മനസ്
മഞ്ഞുപെയ്യുന്ന 
ഒരു സെമിത്തേരിയില്‍
അടക്കം ചെയ്തിരിക്കുന്നു ...
അതിന്റെ കുഴിമാടത്തില്‍
അസഹനീയമാം വിധം
ഏകാന്തതയുടെ
പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു
സ്നേഹത്തിന്റെ തീ ജ്വാലകള്‍
കെട്ടടങ്ങിയ ഹൃദയത്തില്‍
യുദ്ധാനന്തരം ഉപേക്ഷിക്കപ്പെട്ട
ആയുധം പോലെ
ഓര്‍മകളുടെ കൂമ്പാരം
അവയിലൊന്നിനു പോലും
ആര്‍ദ്രതയോ ഊഷ്മളതയോ
ഉണ്ടായിരുന്നില്ല
അമാവാസിയിലെ ആകാശം പോലെ
എന്റെ സ്വപ്നങ്ങളില്‍
ഇരുള്‍ പരന്നു കിടന്നു ..
പണിശാലയുടെ പുകക്കുഴല്‍ പോലെ
എന്റെ ചിന്തകള്‍ വിഷം തുപ്പി ....
എന്നിട്ടും ഉള്ളിലെവിടെയോ
പ്രത്യാശയുടെ തീഷ്ണത
ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന
അതിനെ ഞാന്‍ 
ഹൃദയത്തോട് ചേര്‍ത്തു
ചോര്‍ന്നു പോവാതെ .....


0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend