Sunday, October 12, 2014

on Leave a Comment

Nagaram Nattu Valarthunnavar നഗരം നട്ടു വളർത്തുന്നവർ by Anil Kuriyathi


നഗരം സ്നേഹമയിയായ
ഒരമ്മയെ പോലെയാണെന്നോ?

അതിനാലാണോ
ഇലയയിളക്കങ്ങളെൻ
ഇമയനക്കുമെന്ന് ഭയന്ന്
നഗര മാതാവിന്നലെ
മുഴുവൻ ചില്ലകളെയും
അറുത്തെറിഞ്ഞത്

വേരറ്റു പോയതിനാൽ
മഴ പെയ്തൊഴിയുമ്പോൾ
മരങ്ങൾ പെയ്തിപ്പോള്‍
അപശ്രുതി പാടാറേയില്ല.

ഏറുകണ്ണെറിഞ്ഞു
ദുശകുന കാഴ്ചയായിപ്പോൾ
കാക്കകൾ പകല്‍ പച്ചകളോട്
പതംപറഞ്ഞു കരയാറില്ല ,

പിണങ്ങി പോയ കുയിലുകൾ
ഇനിയും മടങ്ങി വരാത്തതിനാൽ
പിണക്കിയോടിക്കാന്‍
കൂകി നേരം കളയേണ്ടതെയില്ല...

പൊന്‍ പൂക്കളങ്ങളിടാൻ
മുറ്റങ്ങളില്ലാത്തതിനാൽ
ആരുമിവിടെ
പൂച്ചെടികൾ വളർത്താറില്ല,.
ഓണ തുമ്പികളതിനാൽ
ഈ വഴി വരാറേയില്ല .

കാറ്റ് കടല് കടന്നു പോയതിനാൽ
തൂവാനങ്ങളെന്റെ
ജാലക വിരികളെ നനക്കാറെയില്ല

അവസാന പെഗ്ഗും മോന്തി
നിയോണ്‍ ലാമ്പുകളുടെ
ചുംബനമേറ്റ്
തെരുവുകൾ താണ്ടിയെത്തി
കിടക്കയിലേക്ക് ചായുമ്പോൾ
ഞാനെന്റെ ജനാല വാതിലുകളിപ്പോള്‍
അടക്കാറില്ല ...

നഗരമേ ഇത്രമേല്‍ നീയെന്നെ
സുരക്ഷിതനാക്കിയിട്ടും ...
ഉച്ചയുറക്കത്തിലെപ്പോഴോ
പഴയൊരോര്‍മ്മയുടെ
വേലി പത്തലില്‍ വന്നിരുന്നൊരു
മുറിവാലന്‍ ഓന്തച്ഛന്‍ ...
ഞാനറിയാതെ, നീയറിയാതെയെന്‍
നാഭിച്ചുഴിയില്‍ നിന്നും
ഒരു തുടം ചുടുചോര കുടിച്ചുവെന്നോ ,,,,




0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend