Saturday, July 17, 2021

on Leave a Comment

Adhyathma Ramayanam Balakandam 2 Karkidakam 2 അദ്ധ്യാത്മ രാമായണം ബാലകാണ്ഡ...

#Adhyathma #Ramayanam #ബാലകാണ്ഡം Adhyathma Ramayanam Day 2 Balakandam അദ്ധ്യാത്മ രാമായണം ബാലകാണ്ഡം രണ്ടാം ദിവസം ആലാപനം‌


ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണംകഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ ശ്രീശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു. അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുള്ള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ധാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നതു് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. പുത്രലാഭാലോചന അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍ അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ 520 കൗസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും ഭാര്യമാരിവരോടും ചേര്‍ന്നു മന്ത്രികളുമായ്‌ കാര്യാകാര്യങ്ങള്‍ വിചാരിച്ചു ഭൂതലമെല്ലാം പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു പരിതാപേന ഗുരുചരണാംബുജദ്വയം വന്ദനംചെയ്തു ചോദിച്ചീടിനാ’നെന്തു നല്ലൂ നന്ദനന്മാരുണ്ടാവാനെന്നരുള്‍ചെയ്തീടണം. പുത്രന്മാരില്ലായ്കയാലെനിക്കു രാജ്യാദിസ- മ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും.’ 530 വരിഷ്ഠതപോധനന്‍ വസിഷ്ഠനതു കേട്ടു ചിരിച്ചു ദശരഥനൃപനോടരുള്‍ചെയ്തുഃ “നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു- നിനച്ചു ഖേദിക്കേണ്ട മനസി നരപതേ! വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോള്‍ ചെയ്ക നീ ഗുണനിധേ! പുത്രകാമേഷ്ടികര്‍മ്മം.” Popular Videos Paavana Guru Hridayam Sangeetha Rajendran Raaga Nilavu https://youtu.be/dk58qTBjkWk Odi Varille Kanna #binesh https://youtu.be/mNiutscZUPQ Dance Cover by Adhvaith Krishna B S | Njan Jackson Allada https://youtu.be/_fgmxd1lXCY KALKI Avatar Dance by Adhvaith Krishna BS in Saraswathi Vidyalaya Annual 2019 - 2020 https://youtu.be/qek6aBEyziw FUSION DANCE BY BOYS in SRA Annual Celebration 2019 https://youtu.be/q--2BgKoLc0

Subscribe our channel by clicking the below link https://www.youtube.com/channel/UC2i5... RaagaNilavu Devotional Songs https://www.youtube.com/channel/UC2i52dWXlvlDF3kfyO1McZA
Ramayanam Parayanam Day 1 BALA KANDAM Part 1 രാമായണ പാരായണം കർക്കിടകം 1 ബാലകാണ്ടം https://www.youtube.com/watch?v=ylGta1vHr04&t=17s Vishnu Sahashranamam by MS Subalakshmi വിഷ്ണു സഹസ്ര നാമം ശ്രീമതി എം എസ സുബ്ബുലക്ഷ്മി RaagaNilavu https://www.youtube.com/watch?v=IBgkR3Omf54&t=0s

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend