Thursday, May 29, 2014

on Leave a Comment

Deepa Mohan Creativity ഒരു കുഞ്ഞു രോദനം കവിത - ദീപ മോഹന്‍

ഒരു കുഞ്ഞു രോദനം


അമ്മേ .........
മാറത്തു ചേർത്ത്
നീ നടന്നപ്പോഴോന്നും
ഞാൻ അറിഞ്ഞിരുന്നില്ല
നിന്നെ ഭ്രമിപ്പിക്കുന്ന
ഒരു മോഹത്തിനായ്
എന്നെ നീ ബലി
അർപ്പിക്കുമെന്ന്


ഓളങ്ങൾ അകന്ന
കുളക്കരയിൽ
എന്നേയുമെടുത്തു
നീ നിന്നപ്പോഴോന്നും
ഞാൻ അറിഞ്ഞിരുന്നില്ല
ഇനിയൊരിക്കലും
നിന്റെ ഗന്ധം
അറിയാൻ കഴിയാത്ത
ഇരുൾ നിറഞ്ഞ
കയത്തിലേയ്ക്ക്
നീ എന്നെ
വലിച്ചു എറിഞ്ഞിടുമെന്നു

അമ്മേ..
നീ അറിയുന്നില്ലേ
കരളിൽ തിര തല്ലുന്ന
വാത്സല്യ കടലുമായി
ഒരു കുഞ്ഞു മുഖത്തിന്റെ
ഉടമയവാൻ
കൊതിച്ചിരിക്കുന്ന
നൂറായിരം
സ്ത്രീ ഹൃദയങ്ങളുടെ
നൊമ്പരങ്ങൾ

നിന്റെ കണ്ണുകളിൽ
ഞാൻ തന്ന
കുഞ്ഞു ഉമ്മകൾ
ഓർത്തെങ്കിലും
മരണത്തിന്റെ
കൈകളിലേയ്ക്ക്
എറിഞ്ഞിടാതെ
വഴിയോരത്ത്
നിനക്കെന്നെ
ഉപെക്ഷിക്കാമായിരുന്നല്ലൊ

പ്രബുദ്ധ മലയാളമേ
നീതി പീഠങ്ങളെ
എന്നമ്മയെ
നിങ്ങൾ
കല്ലെറിയാതിരിക്കുക
ഞാൻ നുകര്ന്ന
അമ്മിഞ്ഞയുടെ
പാൾ മണം
മരിച്ചിട്ടും പോയിട്ടില്ല
എന്നിൽ നിന്നും
അവളുടെ കവിളിൽ
ഉമ്മ വെച്ച്
എന്റെ കൊതി
തീർന്നിട്ടുമില്ല

അമ്മേ
ഇരുട്ടാണിവിടെ
കൂരിരുൾ
എനിക്ക് പക്ഷെ
പേടിയില്ല
ദംഷ്ട്രകൾ
വളര്ന്ന
നിന്റെ മുഖത്തെയാണ്
എനിക്ക് ഭയം

അമ്മേ
എന്നിട്ടും
എനിക്ക്
നിന്നെ
ഇഷ്ടമാണ്
ഒരുപാട്
ഒരു പാട് ...

 by

0 comments :

Post a Comment

Related Posts Plugin for Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് Sruthilayam ശ്രുതിലയം അക്ഷരം അഗ്നിയാണ്. അക്ഷരം ആയുധമാണ് - കഥകള്‍ കവിതകള്‍ നിരൂപങ്ങള്‍ ആശംസകള്‍ - Poem Story Criticism Greetings from Sruthilayam Facebook Group WordPress, Blogger...

Follow Us


SocialTwist Tell-a-Friend