വീണിതല്ലോ കിടക്കുന്നു ധരണിയില്‍
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
എന്ന് എഴുത്തച്ഛന്റെ ഗാന്ധാരി വിലപിച്ചത്
ത്രേതായുഗത്തിലായിരുന്നിരിക്കണം....
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ
എന്ന് എഴുത്തച്ഛന്റെ ഗാന്ധാരി വിലപിച്ചത്
ത്രേതായുഗത്തിലായിരുന്നിരിക്കണം....
നല്ലമരതകക്കല്ലിനോടൊത്തൊരു മാരന്‍
കല്യാണരൂപനോ
കുമാരനോ മനോഹരനോ ആയി കലിയുഗ
ഗാന്ധാരിക്ക് ഒരിക്കലും തോന്നുകില്ല.......
കയ്യിലിരിപ്പ് മാത്രം കാരണം അഹിംസാവാദികളും
വിപ്ലവകാരികളും ശൊണിതമണിഞ്ഞ്
കിടക്കുമ്പോള്‍ അവനവനര്‍ഹതേ അര്‍ഹതി
എന്ന സൂത്രവാക്യമാണു ഇവിടെ സത്യമാകുന്നത്
അധികാരത്തിന്റെ ചെങ്കോലും കിരീടവും
കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്ത് തോന്ന്യാസവും
കാണിക്കാമെന്ന ഗര്‍വ്വിനേറ്റ തിരിച്ചടികൂടിയാണീ
കുഴിവെട്ടിമൂടല്‍......
ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ച അഹിംസാക്കാരും
മൂന്ന് പതിറ്റാണ്ട് ആ കര്‍മം ബംഗാളില്‍ അനുഷ്ടിച്ച
വിപ്ലവകാരികളും ഒരേപോലെ തൂത്തെറിയപ്പെട്ടു....
ജനം ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു
പരാജിതര്‍ക്കൊഴികെ ബാക്കിയാര്‍ക്കും ഇക്കാര്യത്തെക്കുറിച്ച്
ഒരു ശങ്കയുമില്ലായിരുന്നു.....രാജാവ് നഗ്നന്‍ മാത്രമല്ല ഭഗ്നനും
കൂടിയാണെന്ന തിരിച്ചറിവാണീ സദ്കര്‍മ്മത്തിന്റെ പ്രേരണ...
ഇനി പോസ്റ്റ്മോര്‍ട്ടമാണു..
വര്‍ഗീയതയുടെ താത്ക്കാലിക വിജയം
കിട്ടേണ്ടവോട്ടുകള്‍ മുഴുവന്‍ കിട്ടിയില്ല
കിട്ടിയ വോട്ട് തികഞ്ഞില്ല....ന്യൂനപക്ഷത്തിനിടയിലെ ഭീതി
ഭൂരിപക്ഷത്തിന്റെ ഏകോപനം.....കുത്തകകളുടെ
കുണ്ടികുലുക്കം....കോപ്പ്
കയ്യിലിരിപ്പ് മോശായിരുന്നു.....അണ്ണാ...അമ്മാ പറ്റിപ്പോയി
മന്നിക്കണം.....ലേലു അല്ലു...ലേലു അല്ലു
ഇനിയാവര്‍ത്തിക്കില്ല തെറ്റ് തിരുത്താം
ഇങ്ങിനെയൊന്നും ഇവരില്‍ നിന്ന് പ്രതീക്ഷിക്കണ്ട
വ്യാഖ്യാനിച്ച് വെറുപ്പിക്കനാണു നിയോഗം
ദര്‍ഭപുല്ല് പറിച്ചെയ്ത് യാദവകുലം മുടിഞ്ഞപോലെ
അഹങ്കാരത്തിന്റെ ദര്‍ഭപുല്ല്കൊണ്ട് ഈ കുലങ്ങള്‍ മുടിയും
ചരിത്രത്തിന്റെ ചവറ്റുകുട്ടയ്ക്ക് നല്ല ബലമുള്ള
അടപ്പുണ്ട്...... അല്ലാതിരുന്നെങ്കില്‍ ഈ അഴുകിയ
ജഡങ്ങളുടെ നാറ്റംകാരണം ഇവിടം വാസയോഗ്യമല്ലാ
തായി മാറുമായിരുന്നു....
Author

0 comments :
Post a Comment